തായ്‌വാനിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 46 പേർ വെന്തു മരിച്ചു

തായ്പേയ് : തായ്‌വാനിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 46 പേർ മരിച്ചു. കൗസിയങിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 41 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

14/10/21 വ്യാഴാഴ്ച പുലർച്ചെയാണ് 13 നിലകെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ വിവിധ നിലകളിലേക്ക് പെട്ടന്ന് തീ പടർന്നു. ഏഴ് മുതൽ 11 വരെ നിലകളിലുള്ളവരാണ് കൂടുതലായും മരണത്തിനു കീഴടങ്ങിയതെന്ന് അധികൃതർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം