അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

October 13, 2021 - 5:26 pm

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ പത്തനംതിട്ട ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ കെ അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. തിരുവല്ല പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ 13 നാണ് സിറ്റിംഗ്. രാവിലെ 10 മണി മുതൽ സിറ്റിംഗ് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. സിറ്റിംഗിന് ഹാജരാകുന്നവർ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *