റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്ത്‌ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ വന്‍ വിജയം

October 6, 2021 - 8:24 am

അഹമ്മദാബാദ്‌ : ഗുജറാത്തില്‍ നാല്‌ മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നുമുനിസിപ്പാലിറ്റികളിലും ബിജെപി വിജയിച്ചു. എന്നാല്‍ ദ്വാരക്‌ ജില്ലയിലെ ഭന്‍വദ്‌ ബിെേജപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു.1995 മുതല്‍ ബിജെപി അധികാരത്തില്‍ തുടരുന്ന മുനിസിപ്പാലിറ്റിയില്‍ എട്ടുസീറ്റുകള്‍ മാത്രമാണ്‌ ബിജെപിക്ക് വിജയിക്കാനായത്‌.

ഇതിനിടെ ഗാന്ധിനഗര്‍ മുനിസിപ്പാലിറ്റിയില്‍ ഒരുസീറ്റില്‍ വിജയിച്ച ആംആദ്‌മി പാര്‍ട്ടി 17ശതമാനം വോട്ടുനേടിയതായി അവകാശപ്പെട്ടു. ഗാന്ധിനഗര്‍ മുനിസിപ്പാലിറ്റിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ ലീഡ്‌ നിലനിര്‍ത്തിയ ബിജെപി എതിരാളികളായ കോണ്‍ഗ്രസിനേയും ആംആദ്‌മി പാര്‍ട്ടിയേയും ബഹുദൂരം പിന്നിലാക്കുകയായിരുന്നു. തെരഞ്ഞെടുപ്പുകമ്മീഷന്‍ പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം ആകെയുളള 44ല്‍ 41 സീറ്റും ബിജെപി നേടി. കോണ്‍ഗ്രസ്‌ ഒരു സീറ്റ്‌ നേടിയപ്പോള്‍ ആംആദ്‌മി ഒരു സീറ്റില്‍ വിജയിച്ചു.

വോട്ടെടുപ്പുനടന്ന താര മുനിസിപ്പാലിറ്റിയില്‍ 24ല്‍ 20 സീറ്റും ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ്‌ നാലുസീറ്റുകള്‍ നേടി 35ല്‍ 34 സീറ്റുകളും നേടി ഓഖ മുനിസിപ്പാലിറ്റി ബിജെപി നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന്‌ രണ്ട്‌ സീറ്റാണ്‌ ലഭിച്ചത്‌. എന്നാല്‍ ഭന്‍ലദ്‌ മുന്‍സിപ്പാലിറ്റി കോണ്‍ഗ്രസ്‌ പിടിച്ചെടുത്തു. ഗാന്ധിനഗറടക്കം നാല്‌ മുനിസിപ്പാലിറ്റികളിലേക്കുളള തെരഞ്ഞെടുപ്പ്‌ 2021 ഒക്ടോബര്‍ 3 ഞായറാഴ്‌ചയാണ്‌ നടന്നത്‌. 104 തദ്ദേശ വാര്‍ഡുകലിലേക്കുളള ഉപതെരഞ്ഞെടുപ്പും ഇതടൊപ്പം നടന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *