റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയിലെ യുപി ഭവനിലേക്ക് കിസാന്‍ സഭ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പി കൃഷ്ണപ്രസാദിന് പൊലീസിന്റെ മർദ്ദനം

October 4, 2021 - 3:19 pm

ന്യൂഡൽഹി: ഡല്‍ഹിയിലെ യുപി ഭവനിലേക്ക് കിസാന്‍ സഭ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദിനെ പൊലീസ് മര്‍ദിച്ചു. വലിച്ചിഴച്ചാണ് അദ്ദേഹത്തെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. സ്ത്രീകളുള്‍പ്പെടെ നിരവധി കിസാന്‍ സഭാ നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

യുപിയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളാണ് യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. നേരത്തേ നടന്ന കോണ്‍ഗ്രസ് മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടാവുകയും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഘര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് രാവിലെ മുതല്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നുകൊണ്ടാണ് വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെടെ യുപി ഭവനിലേക്ക് മാര്‍ച്ചുമായെത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *