റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: അടൂര്‍ കോ ഓപ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് ഒക്‌ടോബര്‍ 1 വെള്ളിയാഴ്ച മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും

September 30, 2021 - 6:25 pm

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 

പത്തനംതിട്ട: സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പത്തനംതിട്ട ജില്ലയിലെ കോ ഓപ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് ഒക്‌ടോബര്‍ 1 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. 

അടൂര്‍ വൈഎംസിഎയ്ക്ക് സമീപം ജയാ മാര്‍ബിള്‍സ് ബില്‍ഡിംഗില്‍ വൈകിട്ട് നാലിന് കോ ഓപ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദ്യ വില്‍പ്പന നടത്തും. വെബ് സൈറ്റ് ഉദ്ഘാടനം മുഖ്യാതിഥിയായ സഹകരണ സംഘം രജിസ്ട്രാര്‍ പി.ബിനൂഹ് നിര്‍വഹിക്കും. മത്സ്യഫെഡ് ഫിഷ്സ്റ്റാള്‍ ഉദ്ഘാടനം മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ നിര്‍വഹിക്കും. അടൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡി.സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശാ, പറക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  അഡ്വ. ജോസ് കളിയ്ക്കല്‍, ബാങ്ക് സെക്രട്ടറി ജി.എസ്.രാജശ്രീ, പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍ എം.ജി. പ്രമീള, പത്തനംതിട്ട ജോയിന്റ് ഡയറക്ടര്‍ എം.ജി. രാംദാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും സഹകരണ മേഖലയിലെ ഉല്പന്നങ്ങള്‍ ഏകീകൃത ബ്രാന്റിംഗിനുകീഴില്‍ കൊണ്ടുവന്ന് വിപണിയില്‍ സജീവമാക്കുന്നതിനായി ബ്രാന്‍ഡിംഗ് ആന്റ് മാര്‍ക്കറ്റിംഗ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്റ്റ്‌സ് എന്ന പദ്ധതി 14 ജില്ലകളിലും ഓരോ സഹകരണ സംഘങ്ങള്‍ തിരഞ്ഞെടുത്ത് ഉല്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ പറക്കോട് സര്‍വീസ് സഹകരണ ബാങ്കിനെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തത്. പറക്കോട് സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ചിട്ടുള്ള കോ-ഓപ്  മാര്‍ട്ടില്‍ നിന്നും വില്പന നടത്തുന്നതിനായി സഹകരണ മേഖലയിലെ ഉല്പന്നങ്ങളോടൊപ്പം അംഗീകൃത ബ്രാന്‍ഡഡ് കമ്പനികളില്‍ നിന്നുമുള്ള ഉല്പന്നങ്ങളും കൂടാതെ കേരള സര്‍ക്കാര്‍ സംരഭങ്ങളായ മത്സ്യഫെഡ് ഫിഷ്മാര്‍ട്ട്, കെപ്‌കോ ചിക്കന്‍, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ, ഹോര്‍ട്ടി കോര്‍പ്പ്, കാഷ്യൂ കോര്‍പ്പറേഷന്‍, കാപ്പെക്‌സ്, മില്‍മ, അമുല്‍, റബ്‌കോ, റയ്ഡ്‌കോ എന്നിവയുടെ ഉല്പന്നങ്ങളോടൊപ്പം ബാങ്കിന്റെ പരിധിയിലുള്ള കര്‍ഷകരുടെ കാര്‍ഷിക വിളകളും ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ളവര്‍ തയ്യാറാക്കി നല്‍കുന്ന ഹോം മെയ്ഡ് ഫുഡ് ഉള്‍പ്പെടെയുള്ളവ സഹകാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പൊതുവിപണിയേക്കാള്‍ വിലകുറച്ച് നല്‍കുകയാണ് ലക്ഷ്യം. നാടന്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, പലവ്യഞ്ജനങ്ങള്‍ കൂടാതെ ഹോം മെയിഡ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെയുള്ള

ഫുഡ്‌കോര്‍ട്ടും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.  93 ലക്ഷം രൂപയാണ് ഈ സംരഭത്തിന് വേണ്ടി ടെന്‍ഡര്‍ വഴി നല്‍കിയിട്ടുള്ളത്. ഈ സംരഭം തുടങ്ങുന്നതിന് ആവശ്യമായ തുക നബാര്‍ഡില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പയായി ലഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *