റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഗാന്ധി ജയന്തി ദിനാഘോഷം: മന്ത്രി വീണാ ജോര്‍ജ് ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും

September 30, 2021 - 6:00 pm

പത്തനംതിട്ട: ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് രാവിലെ എട്ടിന് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ മഹാത്മാ ഗാന്ധി പ്രതിമയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, എഡിഎം അലക്സ് പി തോമസ്, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ ബി. വേണുഗോപാലകുറുപ്പ് തുടങ്ങിയവര്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന റാലിയും പൊതുസമ്മേളനവും ഒഴിവാക്കിയാണ് ചടങ്ങ് സംഘടിപ്പിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *