റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍ക്കാര്‍ ഭൂമി പതിച്ചുകിട്ടിയ കര്‍ഷകര്‍ക്ക്‌ ആ ഭൂമിയില്‍ വീടുപണിയാനുളള അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നിയമം നിര്‍മാണം വേണമെന്ന്‌ കോണ്‍ഗ്രസ്‌

September 28, 2021 - 8:40 am

കരിന്തളം : സംസ്ഥാനത്ത്‌ സര്‍ക്കാര്‍ ഭൂമി പതിച്ചുകിട്ടിയ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ആ ഭൂമിയില്‍ വീടുപണിയാനുളള അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി നിയമ നിര്‍മാണം നടത്തണമെന്ന്‌ കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്‌ 2021 ഒക്ടോബര്‍ 7ന്‌ പഞ്ചായത്ത്‌ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തും.

കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ പട്ടിക വിഭാഗങ്ങളുള്‍പ്പെടെയുളള നൂറുകണക്കിന്‌ കുടുംബങ്ങളാണ്‌ ലൈഫ്‌ ഭവന പദ്ധതിയടക്കം ലഭിച്ച വീടുകള്‍ പണിയാന്‍ കഴിയാത്ത അവസ്ഥയില്‍ കഴിയുന്നതെന്ന്‌ മണ്ഡലംകമ്മറ്റി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഇവര്‍ക്ക്‌ ഒരിക്കലും സ്വന്തം ഭൂമിയില്‍ വീടുവയ്‌ക്കാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും യോഗം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ സിഒ സജി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി നിര്‍വാഹക സമിതി അംഗം സിവി ഭാവനന്‍, കെപി ബാലകൃഷ്‌ണന്‍, സിപി ഗോപകുമാര്‍, ജോസ്‌ പനക്കാത്തോട്ടം, സിവി ബാലകൃഷ്‌ണന്‍, കെപി ചിത്രലേഖ, കെവി ജനാര്‍ദ്ദനന്‍, ബാബു ചേമ്പേന, കെജെ ബേബി എന്നിവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ 2ന്‌ ഗാന്ധിതന്നെ മാര്‍ഗം എന്ന സന്ദേശമുയര്‍ത്തി ബരിക്കുളം മുതല്‍ പരപ്പ വരെ ഗാന്ധി സന്ദേശ യാത്ര നടത്താനും തീരുമാനിച്ചു. രാവിലെ 9.30ന്‌ ബിരിക്കുളത്ത്‌ കെപിസിസി അംഗം കരിമ്പില്‍ കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *