റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ജില്ലയിലെ കടല്‍തീരങ്ങളില്‍ ജെല്ലിഫിഷ്‌ അടിയുന്നു. പ്രദേശവാസികള്‍ ബുദ്ധിമുട്ടില്‍

September 28, 2021 - 8:52 am

തിരുവനന്തപുരം : ജില്ലയിലെ കടല്‍ തീരങ്ങളില്‍ ജെല്ലിഫിഷുകള്‍ അടിയുന്നത്‌ വര്‍ദ്ധിക്കുന്നു. അസഹനീയമായ ദുര്‍ഗന്ധം വമിപ്പിക്കുന്ന ജെല്ലിഫിഷുകള്‍ പ്രദേശ വാസികളെ ബുദ്ധിമുട്ടിലാഴ്‌തിയിരിക്കുകയാണ്‌. അതേസമയം ഇവയെ കുഴിവെട്ടി മൂടുന്നതിനുളള ശുചീകരണ തൊഴിലാളികളുടെ എണ്ണം വളരെ കുറവാണെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

എല്ലാവര്‍ഷവും ആഗസ്റ്റ് മാസത്തില്‍ ഇത്തരത്തില്‍ കടല്‍ ജീവികള്‍ തീരത്തേു വരിക സാധാരണമാണ്‌ എന്നാല്‍ ഇപ്രാവശ്യം പതിവിലധികമാണ്‌ എത്തിയത്‌. പ്രതിവാരം നൂറുകണക്കിന്‌ ജെല്ലി ഫിഷുകളാണ്‌ കോവളം, വേളി കടല്‍ തീരങ്ങളില്‍ വന്നടിയുന്നത്‌. പെരുമാതുറ, ശംഖുംമുഖം തീരങ്ങളിലും ചെറിയ രീതിയില്‍ ജെല്ലിഫിഷ്‌ അടിയുന്നുണ്ട്‌.

നിലവില്‍ നൂറുകണക്കിന്‌ ടണ്‍ ജെല്ലിഫിഷുകളെ ശുചീകരണ തൊഴിലാളികള്‍ കോവളം ബീച്ചിന്‌ സമീപത്ത്‌ കുഴിച്ചുമൂടി കഴിഞ്ഞു. എങ്കിലും ഉള്‍ക്കടലില്‍ നിന്നുളള ജെല്ലി ഫിഷുകലുടെ വരവ്‌ തുടരുകയാണ്‌ മനുഷ്യ ജീവന്‌ ഭീഷണിയുളള ജെല്ലിഫഷുകളെ അകറ്റി നിര്‍ത്തേണ്ടത്‌ സര്‍ക്കാരിന്‍രെ ആവശ്യകതകൂടിയാണ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *