റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാല് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് വീട്ടിൽ മരിച്ച നിലയിൽ

September 26, 2021 - 8:40 am

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാല് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ ബാബു – സൂസൻ ദമ്പതികളുടെ മകൻ ഐഹാനെ ആണ് ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിൽ കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്.

കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും പുറത്തു വന്നിരുന്നു. ഈ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ അച്ഛൻ റിജോയെ ഫോണിൽ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ മാനസിക അസ്വാസ്ഥ്യതിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

കുട്ടിയുടെ ശരീരത്തിൽ ബല പ്രയോഗത്തിന്റെ ലക്ഷണങ്ങളോ പാടുകളോ ഇല്ല. . പൊലീസ് എത്തി അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *