റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ നിർദ്ദേശം

September 22, 2021 - 8:20 am

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. രാത്രി പത്തുമുതൽ രാവിലെ അഞ്ച് വരെ പ്രധാന ജങ്ഷനുകൾ, ഇട റോഡുകൾ, എടിഎം കൗണ്ടറുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ രാത്രികാല പട്രോളിങ് കർശനമാക്കും. ഇതിനായി ബീറ്റ് പട്രോൾ, നൈറ്റ് പട്രോൾ, ബൈക്ക് പട്രോൾ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

ഹൈവേ പട്രോൾ വാഹനങ്ങളും കൺട്രോൾ റൂം വാഹനങ്ങളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. ഒന്നിടവിട്ട ദിവസങ്ങളിൽ സബ് ഇൻസ്‌പെക്ടർമാരും രാത്രികാല പട്രോളിങ്ങിന് ഉണ്ടാകും. പട്രോളിങ് പരിശോധിക്കാൻ ഇൻസ്‌പെക്റ്റർമാരെയും സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *