റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ ടിഫിന്‍ ബോക്സ് ബോംബ് കണ്ടത്തി: സുരക്ഷ ശക്തമാക്കി

September 19, 2021 - 12:27 pm

അമൃത്സര്‍: പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ നിന്ന് ഐഇഡി നിറച്ച ഒരു ടിഫിന്‍ ബോക്സ് ബോംബ് കണ്ടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പഞ്ചാബിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിവിധ തരത്തിലുള്ള ബോംബുകള്‍ കണ്ടെത്തിയിരുന്നു. സിദ്ദു മുഖ്യമന്ത്രിയായാല്‍ സുരക്ഷാ ഭീഷണിക്ക് കാരണമായേക്കുമെന്ന മുന്‍ മുഖ്യമന്ത്രി അമരീന്ദറിന്റെ ആരോപണം സംഭവത്തിന് മറ്റൊരു വ്യാഖ്യാനം ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്നറിയിപ്പാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് അമൃത് സര്‍ റൂറല്‍ എസ്എസ്പി ഗുല്‍നീത് സിങ് ഖുറാന പറയുകയും ചെയ്തു. ബിയാസ്, നന്‍ഗല്‍, ബട്ടാല, തരുന്‍ തരന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോലിസ് പിക്കറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗസ്തില്‍ അമൃത്സറില്‍നിന്ന് 5 ഹാന്‍ഡ് ഗ്രനേഡുകള്‍ കണ്ടെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *