റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി ഋഷഭ് പന്ത് തുടരും

September 17, 2021 - 11:14 am

ദുബായ്: ഐ.പി.എല്‍. ക്രിക്കറ്റ് ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് തുടരും.എട്ട് മത്സരങ്ങളില്‍നിന്ന് ആറ് ജയം നേടിയ ക്യാപ്പിറ്റല്‍സ് 12 പോയിന്റുമായി പട്ടികയില്‍ ഒന്നാംസ്ഥാനത്താണ്. പുനരാരംഭിക്കുന്ന 14-ാം സീസണിലെ ആദ്യ മത്സരത്തില്‍ ക്യാപ്പിറ്റല്‍സ് സണ്‍റൈസേഴ്സിനെ നേരിടും. 22 നാണു മത്സരം.

ശ്രേയസ് അയ്യര്‍ പരുക്ക് കാരണം പിന്മാറിയതോടെയാണ് ഡല്‍ഹി ഋഷഭ് പന്തിനെ നായകനാക്കിയത്. ശ്രേയസ് അയ്യര്‍ മടങ്ങിയെത്തിയപ്പോള്‍ ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണു പന്ത് തന്നെ തുടരുമെന്ന് ഡല്‍ഹി പ്രഖ്യാപിച്ചത്.

തോളിന് പരിക്കേറ്റ ശ്രേയസ് മാസങ്ങളായി വിശ്രമത്തിലായിരുന്നു. ഇന്ത്യയില്‍ നടന്ന സീസണിന്റെ ആദ്യഘട്ടത്തില്‍ പങ്കെടുത്തില്ല. പന്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി മികച്ച മുന്നേറ്റമാണ് നടത്തി. ഇടംകൈയന്‍ സ്പിന്നര്‍ മണിമാരന്‍ സിദ്ധാര്‍ഥയെ പരുക്കു മൂലം ഒഴിവാക്കിയതായും ക്യാപ്പിറ്റല്‍സ് അറിയിച്ചു. ഇടംകൈയന്‍ പേസര്‍ കുല്‍വന്ത് ഖെജ്റോലിയയെ പകരക്കാരനായി ഉള്‍പ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *