ഭോപാല്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊന്നു.പൂജാരി ബാബാ അരുണ്‍ദാസാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് ചുറ്റും കറങ്ങിനടന്ന യുവാക്കളെ അരുണ്‍ദാസ് തടഞ്ഞിരുന്നു. ഇതെച്ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ പ്രകോപിതരായ സംഘം കല്ലെറിഞ്ഞും വടികൊണ്ട് അടിച്ചും അരുണ്‍ദാസിനെ ആക്രമിക്കുകയായിരുന്നു.വടിയും കല്ലും ഇഷ്ടികയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അരുണ്‍ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമിതമായ രക്തസ്രാവവും ചികില്‍സ വൈകിയതുമാണ് മരണകാരണമെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ അജ്ഞാതരായ നാലുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇവര്‍ക്കെതിരേ കൊലക്കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. ആക്രമികളെ ഉടന്‍തന്നെ അറസ്റ്റുചെയ്യുമെന്ന് പോലിസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.