ആന്റി നാർക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത

കോട്ടയം : നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെ ആന്റി നാർക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത. പാലാ രൂപതയുടെ കെ സി ബി സി മദ്യവിരുദ്ധസമിതി ആണ് സെല്ലുകൾ രൂപീകരിക്കുന്നത്. മദ്യം, മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാനാണ് സമിതി എന്നാണ് വിശദീകരണം. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സമിതി പരിപൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു

ഇളം പ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു.

ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →