റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നായ്‌ക്കുട്ടികളെ തീവച്ചുകൊന്ന കേസില്‍ രണ്ടു സ്‌ത്രീകള്‍ക്കെതിരെ കേസെടുത്തു

September 7, 2021 - 10:36 am

കൊച്ചി : കൊച്ചി ആലങ്ങാട്‌ ഒരുമാസം പ്രയമുളള 7 പട്ടിക്കുഞ്ഞുങ്ങളെയും അമ്മപ്പട്ടിയെയും തീകൊളുത്തിയ കേസില്‍ രണ്ടുസ്‌ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. മാഞ്ഞാലി ഡൈമണ്‍മുക്ക്‌ ചാണയില്‍ കോളനിയിലെ മേരി,ലക്ഷ്‌മി എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.

തീവയ്‌പ്പില്‍ കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. ദയ അനിമല്‍ വെല്‍ഫെയര്‍ സംഘടന എത്തി പരിക്കേറ്റ അമ്മപട്ടിയെ രക്ഷപെടുത്തി. രണ്ട്‌ ചെവിക്കും വയറിലും സാരമായി പൊളളലേറ്റ നായയെ പറവൂര്‍ മൃഗാശുപത്രിയിലെ ചികിത്സക്കുശേഷം സംരക്ഷണ കകേന്ദ്രത്തിലേക്കുമാറ്റി. സമീപ പ്രദേശങ്ങളില്‍ അലഞ്ഞു നടന്ന തെരുവ്‌ നായ ഒരുമാസം മുമ്പാണ്‌ കോളനിയിലെ വീട്ടിലെ വരാന്തക്കുസമീപം പ്രസവിച്ചത്‌. അമ്മപ്പട്ടിയും കുഞ്ഞുങ്ങളും പോകാതെ വന്നതോടെ പന്തം കത്തിച്ച്‌ ഇവയുടെ ശരീരത്തില്‍ വയ്‌ക്കുകയായിരുന്നു.

കുഞ്ഞുങ്ങളെ രക്ഷിക്കാനുളള ശ്രമത്തില്‍ പൊളളലേറ്റ അമ്മപ്പട്ടി കുരച്ച്‌ ഓടാന്‍ തുടങ്ങിയതോടെ സമീപ വാസികള്‍ വിവരം ദയാ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. നായ്‌ക്കുട്ടികളെ സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടതായാണ്‌സൂചന. പോലീസ്‌ സ്ഥലത്തെത്തി പരിശോധന നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *