റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ നൽകുന്നതായി കെ കെ രമ എംഎൽഎ. സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവർ ആയതിനാലാണ് അനധികൃത പരോൾ നൽകുന്നതെന്ന് രമ ആരോപിച്ചു. പൊലീസും ഡോക്ടർമാരുമടക്കം ഒത്തു കളിച്ചാണ് ഈ ആനുകൂല്യം നൽകുന്നതെന്നും പൊലീസിന് പ്രതികളെ പേടിയാണെന്നും രമ കുറ്റപ്പെടുത്തി.

‘കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് ജയിലിൽ സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നത് പൊലീസാണ്’. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും നിയമ നടപടിയെ കുറിച്ച് ആലോചിക്കുമെന്നും രമ കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *