റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക്‌ കോവിഡ്‌ വാക്‌സിന്‍ : ഹെൽത്ത് നഴ്‌സ്‌ കെ പുഷ്‌പലതയെ മന്ത്രി ആദരിച്ചു

August 31, 2021 - 7:58 am

ചെങ്ങന്നൂര്‍: ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കിയ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂണിയര്‍ പബ്ലിക്ക് നഴ്‌സ്‌ കെ.പുഷ്‌പ ലതയെ മന്ത്രി വീണാ ജോര്‍ജ്‌ ആദരിച്ചു. ചെങ്ങന്നൂര്‍ ഐഎച്ച്‌ആര്‍ഡി കോളേജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ്‌ വാക്‌സിന്‍ കേന്ദ്രത്തിലെത്തിയാണ്‌ ആദരിച്ചത്‌. വാക്‌സിന്‍ കേന്ദ്രത്തിലെ പ്രവര്‍ത്തകരെയും ചടങ്ങില്‍ അഭിനന്ദിച്ചു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെജി രാജേശ്വരി ചടങ്ങില്‍ അദ്ധ്യക്ഷയായിയിരുന്നു. . ആര്‍ഡിഒ, ജില്ലാ പഞ്ചായത്ത്‌ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എന്‍ വി പ്രിയ ,മരാമത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷ വത്സല മോഹന്‍, മഞ്‌ജുള, ഹേമലത, എംഎച്ച്‌ റഷീദ്‌, ഡോ. സാബു സുഗതന്‍, എംകെ മനോജ്‌, യു.സുഭാഷ്‌, ,ടികെ സുഭാഷ്‌, ടി.കുമാരി എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍,പി.പ്രസാദ്‌ എന്നിവര്‍ പുഷ്‌പലതയെ അഭിനന്ദനം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *