റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

August 27, 2021 - 1:02 pm

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്.

തട്ടിപ്പ് സംഘത്തിലെ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വീടുകളില്‍ നിന്നാണ് രണ്ട് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

സംഘത്തിലെ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ പിടികൂടാനായിട്ടില്ല. ഇ​വ​ർ​ക്ക് സഹാ​യം ചെ​യ്തു​കൊ​ടു​ത്ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെയും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാണ് സൂ​ച​ന.

വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രെ ക​ബ​ളി​പ്പി​ച്ച് വ​ന​ത്തി​നു​ള്ളി​ലെ വാ​ച്ച് ട​വ​റി​ൽ താ​മ​സ സൗ​ക​ര്യ​വും ഭ​ക്ഷ​ണ​സൗ​ക​ര്യ​വു​മ​ട​ക്കം ത​ര​പ്പെ​ടു​ത്തി​ സംഘം മുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ജൂ​ലൈ 26 മു​ത​ൽ നാ​ലു​ദി​വ​സം പു​ൽ​പ​ള്ളി​ക്ക​ടു​ത്ത വ​ന​ഗ്രാ​മ​മാ​യ വെ​ട്ട​ത്തൂ​രി​ലെ വ​നം​വ​കു​പ്പി​ന്റെ വാ​ച്ച് ട​വ​റി​ലാണ് ഇ​വ​ർ താ​മ​സി​ച്ച് മ​ട​ങ്ങിയത്. പ​ട്ടാ​ള​ത്തി​ൽ മേജറാണെന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്നും പറഞ്ഞാണ് ഇ​വ​ർ ഉദ്യോഗസ്​​ഥ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്. ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെയുള്ള കാര്യങ്ങള്‍ വ​ന​പാ​ല​ക​രാ​ണ് എത്തി​ച്ചു​കൊ​ടു​ത്തിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *