റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: ആറടി ഉയരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമയടങ്ങുന്ന മുംബൈയിലെ മോദി ക്ഷേത്രം തുറന്നു. പുനെ നഗരത്തിലെ ഔധില്‍ റോഡരികിലാണ് ക്ഷേത്രം. ആറുമാസംകൊണ്ട് പൂര്‍ത്തിയാക്കിയ ക്ഷേത്രം സ്വാതന്ത്ര്യദിനത്തിലാണ് തുറന്നത്. മുപ്പത്തിയേഴുകാരനായ മയൂര്‍ മുണ്ടേ എന്ന ബി.ജെ.പി. പ്രവര്‍ത്തകനാണ് മഹാരാഷ്ട്രയില്‍ ക്ഷേത്രം പണികഴിപ്പിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് മുണ്ടേ. മോദിജി ഒരുപാടു വികസനം കൊണ്ടുവന്നു. ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കി. മുത്തലാഖ് നിരോധിച്ചു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന ആളുടെ പേരില്‍ ഒരു ക്ഷേത്രം വേണമെന്നു കരുതി. അതുകൊണ്ടാണ് മോദിജിക്കായി ക്ഷേത്രം നിര്‍മിച്ചതെന്നും മുണ്ടേ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *