റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ‘മക്കള്‍ക്കൊപ്പം’ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു

August 17, 2021 - 8:32 pm

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തിയ ‘മക്കള്‍ക്കൊപ്പം’ എന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലേഖ വി നായര്‍ അധ്യക്ഷയായിരുന്നു. രാജേഷ് ആക്ലേത്ത് നയിച്ച ക്ലാസില്‍ നൂറോളം രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു. 

സ്‌കൂള്‍തല ഉദ്ഘാടനം ജില്ലാ ഡിവിഷന്‍ മെമ്പര്‍ വി.ടി. അജോമോന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. പി.ആര്‍ ഗിരീഷ് ക്ലാസ് നയിച്ചു. വീട് വിദ്യാലയമാകുമ്പോള്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. സുനില്‍ ജോര്‍ജ് നന്ദി പറഞ്ഞു. 

ഹയര്‍സെക്കന്‍ഡറി തലത്തില്‍ രണ്ടു ബാച്ചായും ഹൈസ്‌കൂള്‍ തലത്തില്‍ 11 ബാച്ചായും തിരിഞ്ഞ് 100 പേരടങ്ങിയ 13 ബാച്ചുകളായാണ്  ‘മക്കള്‍ക്കൊപ്പം’ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *