റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമയിൽ സ്പീക്കർ എം.ബി രാജേഷ് പുഷ്പാർച്ചന നടത്തി. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ: ബി.ആർ അംബേദ്കർ, കെ.ആർ നാരായണൻ എന്നീ നേതാക്കളുടെ പ്രതിമകളിലാണ് പുഷ്പാർച്ചന നടത്തിയത്. തുടർന്ന് ജീവനക്കാരുടെ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ നിയമസഭാ സെക്രട്ടറി എസ്.ബി ഉണ്ണികൃഷ്ണൻ നായർ, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *