ഈശോ സിനിമയുടെ വിവാദ പ്രതിഷേധങ്ങളോട് പ്രതികരിച്ച് മാക്ട

ഈശോ എന്ന സിനിമയുടെ ടൈറ്റിലും ആയി ബന്ധപ്പെട്ടു കൊണ്ട് ഉയരുന്ന പ്രതിഷേധങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് മാക്ട മ്രലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ ) എത്തിയിരിക്കുന്നു. ചിത്രത്തിന്റെ സംവിധായകനായ നാദിർഷക്ക് പിന്തുണയും ആയിട്ടാണ് മാക്ട എത്തിയിരിക്കുന്നത്.

സിനിമ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണ്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഏറെ സജീവമായി പ്രവർത്തിക്കുന്ന ഒരിടമാണെന്നും സമൂഹത്തിന്റെ മാനസികമായ സന്തോഷത്തിനു വേണ്ടിയാണ് സിനിമ നിലനിൽക്കുന്നതെന്നു മാക്ടയുടെ പ്രസ്താവനയോടൊപ്പം തന്നെ മലയാള ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റയോ ചേർത്തുപിടിക്കലല്ല എന്നും മാക്ട പ്രതികരിക്കുക കൂടി ചെയ്തു. അതിലേക്കാണ് ഒരു കൂട്ടം ആളുകൾ വിവാദങ്ങൾ സൃഷ്ടിക്കുന്നത്.

നാദിർഷ സംവിധാനം ചെയ്ത സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്കാരിക കേരളത്തിന് ഭൂഷണമല്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ് എന്നും മാക്ട വ്യക്തമാക്കി. നാദിർഷക്ക് മാക്ട എക്സിക്യൂട്ടീവ് കമ്മിറ്റി എല്ലാ പിന്തുണയും അറിയിക്കുന്നതായും സംഘടന വ്യക്തമാക്കിയിരിക്കുന്നു.

മാക്ട വൈസ് ചെയർമാൻ എം പത്മകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാജൂൺ കാര്യാൽ, മധുപാൽ, അൻവർ റഷീദ്, സേതു, മാർത്താണ്ഡൻ, എൻഎസ് ബാദുഷ, പി കെ ബാബുരാജ്, ഗായത്രി അശോക്, എ എസ് ദിനേശ് എന്നിവർ സംസാരിച്ചു.

ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ് എന്നും ക്രൈസ്തവരുടെ ഒരേയൊരു ദൈവമാണ് ഈശോ എന്നും ആ ദൈവത്തിന്റെ പേരിൽ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും അതുകൊണ്ട് ഈശോ എന്ന പേര് മാറ്റണമെന്നും ആവശ്യപ്പെടുന്നതായി കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് പ്രസക്തമല്ല എന്നും പേരിന് എതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്നും കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. നല്ല കാര്യങ്ങളാണ് ഈ സിനിമ പറയുന്നതെങ്കിലും ഈശോ എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്നാണ് കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →