ബോക്സിങ് ചിത്രമായ ഘാനിയുടെ റിലീസ് ദീപാവലിക്ക്

കിരൺ കൊരപതി സംവിധാനം ചെയ്ത തെലുങ്ക് ബോക്സിങ് ചിത്രമായ ഘാനി ദീപാവലിയോടനുബന്ധിച്ച് റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ ചിത്രത്തിൻറെ അവസാന ഷെഡ്യൂൾ ജൂലൈ 10 ന് ഹൈദരാബാദിൽ ആരംഭിച്ചു. ഒരു പുതിയ പോസ്റ്റർ റിലീസ് ചെയ്തു കൊണ്ടാണ് ഘാനിയുടെ നിർമാതാക്കൾ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഈ ചിത്രത്തിലെ നായകനായ വരുൺ തേജ് ബോക്സറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. കൊറോണ വൈറസിന്റെ പാൻഡെമിക്കിന്റെ രണ്ടാം തരംഗം കാരണം നിർത്തിവച്ചിരുന്ന ഷൂട്ടിംഗ് ഏപ്രിൽ മാസത്തിൽ നിർമ്മാതാക്കൾ പ്രഖ്യാപിച്ചു. രണ്ടുമാസത്തിനുശേഷം രാജ്യത്തെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചപ്പോൾ ചിത്രത്തിൻറെ ഷൂട്ടിംഗ് നിർമാതാക്കൾ പുനരാരംഭിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →