കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതി നടപ്പിലാക്കുന്നതിന് ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പന്തലായനി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസിന് കീഴില്‍ വുമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ നിയമിക്കുന്നു. ആറ് മാസത്തേക്ക് പ്രതിമാസം 6000 രൂപ നിരക്കിലാണ് ജോലി ചെയ്യേണ്ടത്. എസ്എസ്എല്‍സി പാസ്സായതും പന്തലായനി ബ്ലോക്കിലെ പ്രാഥമിക ക്ഷീര സഹകരണ സംഘത്തില്‍ അംഗത്വമുളളതുമായ 18 നും 50 നും മദ്ധ്യേ പ്രായമുളള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക കൊയിലാണ്ടിയിലെ വനിതാ വ്യവസായ വിപണന കേന്ദ്രത്തിലെ പന്തലായനി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കും. അവസാന തീയതി ആഗസ്റ്റ് 11 ന് വൈകീട്ട് അഞ്ച് മണി. കോഴിക്കോട് സിവില്‍സ്‌റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ആഗസ്റ്റ് 13 ന് രാവിലെ 10.30 ന് മറ്റ് അറിയിപ്പുകള്‍ ഇല്ലാതെ യോഗ്യരായ അപേക്ഷകരുമായി അഭിമുഖം നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.