റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് അഞ്ച് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു

July 25, 2021 - 11:14 am

മുംബൈ: മഹാരാഷ്ട്രയില്‍ മുംബൈയിലെ വര്‍ലിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് അഞ്ച് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലിഫ്റ്റാണ് പൊട്ടി വീണത്.ലിഫ്റ്റിലുണ്ടായിരുന്നവരില്‍ നാലു പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒരാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മന്ത്രി ആദിത്യ താക്കറെ അപകട സ്ഥലം സന്ദര്‍ശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *