കൊല്ലപ്പെടുന്നത് തമിഴർ; ഉദ്യോഗസ്ഥ വിവേചനത്തിൽ വെറുപ്പ് കൂടുന്നു


ഇടുക്കി: രാജ്യത്തിൻറെ ഐക്യത്തെ തകർക്കുന്ന വിധത്തിൽ കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടുന്ന വിവേചനം വിവാദ ചർച്ചയാകുന്നു. കേരളത്തിലെ ഏറ്റവും വലിയ ഭാഷ ന്യൂനപക്ഷമായ തമിഴർക്ക് ജീവ സുരക്ഷ നൽകുന്നതിൽ സർക്കാർ പരാജയപ്പെടുന്നു എന്നതാണ് ആക്ഷേപം. ഇത് ഉന്നയിക്കുന്നത് ഇരുസംസ്ഥാനങ്ങളിലേയും വിവേചന വിരുദ്ധരാണ്. കേരളത്തിൽ ഇടുക്കി, തൃശൂർ, പാലക്കാട് , വയനാട്, മലപ്പുറം ജില്ലകളിൽ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത് ഭൂരിപക്ഷവും ഭാഷാന്യൂനപക്ഷങ്ങളായ തമിഴരാണ്. ബ്രിട്ടീഷ് കാലം മുതൽ ഇവിടെ താമസക്കാരായ തമിഴ് വംശജർക്ക് തുല്യനീതി നൽകുന്നതിലുള്ള പരാജയം മൂലമാണ് വീണ്ടും വീണ്ടും വന്യജീവി ആക്രമണങ്ങളിൽ തമിഴർ തന്നെ കൊല്ലപ്പെട്ടിട്ടുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഈ ദുരിതം സൃഷ്ടിക്കുന്നത്.

Read more: കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. നാട്ടുകാരും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം

കഴിഞ്ഞദിവസം കൊല്ലപ്പെട്ട വിമല സ്വന്തം പുരയിടത്തിൽ വച്ചാണ് ആനയുടെ ആക്രമണത്തിന് ഇരയായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ അവരെ സംരക്ഷിച്ചില്ല. പരിക്കേറ്റപ്പോൾ ചികിത്സ നൽകിയില്ല.

Read more: കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണം; വീട്ടമ്മയെ കൊന്നുhttps://samadarsi.com/2021/07/21/ss2107211/

ഈ സാഹചര്യത്തിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ കാലാകാലങ്ങളിൽ ഇവിടെ ജോലി ചെയ്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരിൽ സി ആർ പി സി അനുശാസിക്കുന്ന പ്രകാരം കേസെടുത്ത് നീതിയും നിയമവും നടപ്പാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

Share
അഭിപ്രായം എഴുതാം