
തമിഴ്നാട്ടുകാരിയെ കാട്ടാന കൊന്നാൽ വേറെ നീതിയോ?
സ്വന്തം കൃഷിയിടത്തിൽ പണിചെയ്യുകയായിരുന്ന തമിഴ് വംശജയായ വീട്ടമ്മയെ കാട്ടാന കൊലപ്പെടുത്തിയത് ശാന്തമ്പാറ, ചിന്നക്കനാൽ പ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധമായി മാറുന്നു. ഭാഷാന്യൂനപക്ഷത്തോടുള്ള ഉദ്യോഗസ്ഥരുടെ അവഗണനയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വന്യജീവി ആക്രമണത്തിൽ മനുഷ്യൻ മരിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി …