റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയതായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ. എ ജയശങ്കര്‍

July 20, 2021 - 1:00 pm

കൊച്ചി: സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയതായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ. എ ജയശങ്കര്‍. അംഗത്വം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് 19/07/21 തിങ്കളാഴ്ച ബ്രാഞ്ച് കമ്മിറ്റി ചേര്‍ന്നിരുന്നുവെന്നും എന്നാല്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് ജയശങ്കര്‍ പ്രതികരിച്ചത്.

സിപിഐ നടപടി അറിയുന്നത് പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണെന്നും ഔദ്യോഗികമായി തന്നെ അറിയിച്ചില്ലെന്നും ജയശങ്കര്‍ പറഞ്ഞു. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയിലും ചാനലുകളിലും സിപിഐേെയയും എല്‍ഡിഎഫിനേയും മോശമാക്കുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയതിനാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *