റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അംബാസിഡറുടെ മകളെ തട്ടിക്കൊണ്ടുപോകല്‍: ഇന്ത്യയ്ക്കു പങ്കെന്ന പരാമര്‍ശത്തിനെതിരേ അഫ്ഗാന്‍

July 20, 2021 - 9:34 am

കാബൂള്‍: പാകിസ്താനിലെ അഫ്ഗാന്‍ സ്ഥാനപതിയുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന പാക് ആരോപണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാന്‍. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഇതുപോലെയുള്ള പക്വതയില്ലാത്തതും അനവസരത്തിലുമുള്ള പ്രസ്താവനകളും ഉഭയകക്ഷിബന്ധത്തെ സാരമായി ബാദിക്കുമെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും അഫ്ഗാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് ആത്മറിന്റെ പ്രസ്താവനയില്‍ പറയുന്നു.

പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുമായുള്ളഫോണ്‍ സംഭാഷണത്തിലാണ് ആത്മര്‍ നിലപാട് വ്യക്തമാക്കിയത്. തട്ടികൊണ്ടുപോകല്‍ സംഭവത്തിനുശേഷം പാകിസ്താനിലെ തങ്ങളുടെ അംബാസിഡറടക്കമുള്ള മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരെ അഫ്ഗാന്‍ തിരികെ വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ബന്ധപ്പെട്ടത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാകിസ്താനിലെ അഫ്ഗാന്‍ അംബാസിഡര്‍ നജീബുള്ള അലിഖിലിയുടെ മകള്‍ സില്‍സിലയെ ഇസ്ലാമാബാദില്‍ അജ്ഞാതരായ അക്രമികള്‍ തട്ടികൊണ്ടുപോകുകയും ഉപദ്രവിക്കുകയും ചെയ്തത്. ഇത് തങ്ങളുടെ രാജ്യത്തിന്റെ ആത്മാവിനെ മുറിവേല്‍പ്പിച്ചെന്നു അഫ്ഗാന്‍ ഉപരാഷ്ട്രപതി അമുറുള്ള സാലെ പ്രതികരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *