റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ കന്‍വാര്‍ യാത്രക്ക് നല്‍കിയ അനുമതി യുപി സർക്കാർ റദ്ദാക്കി

July 18, 2021 - 1:05 pm

സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ കാൻവാർ യാത്ര റദ്ദാക്കി യുപി സർക്കാർ. കന്‍വാര്‍ യാത്രയെക്കുറിച്ച്‌ അവസാന തീരുമാനമെടുക്കാന്‍ സുപ്രിംകോടതി യുപി സര്‍ക്കാരിന് 19/07/2021 തിങ്കളാഴ്ച വരെ സമയം നല്‍കിയിരുന്നു. കൊവിഡ് ഭീഷണിക്കിടെ കാൻവാർ യാത്രക്ക് അനുമതി നൽകിയ യുപി സർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. യുപി ഒഴിച്ചുള്ള കന്‍വര്‍ യാത്രയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

കാൻവാർ യാത്ര റദ്ദാക്കിയില്ലെങ്കിൽ അതിനായി ഉത്തരവിറക്കും എന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിക്കൊണ്ടുള്ള യുപി സർക്കാർ തീരുമാനം. കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തെ എതിർത്തിരുന്നു.

Read Also: മതത്തേക്കാള്‍ വലുത്​ ആരോഗ്യമെന്ന് സുപ്രീംകോടതി

ഗംഗാജലം ശേഖരിക്കാനായി ഹരിദ്വാർ ഉൾപ്പടെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് വിശ്വാസികൾ നടത്തുന്ന യാത്രയാണ് കാൻവാർ യാത്ര . വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശിവ ഭക്തര്‍ നടന്നും മറ്റ് വഴിയിലൂടെയും ഹരിദ്വറിലെത്തി തങ്ങളുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലേക്ക് ഗംഗയില്‍ നിന്ന് ജലം ശേഖരിച്ചുപോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *