കന്‍വാര്‍ തീര്‍ഥയാത്രക്ക് അനുമതി നല്‍കാന്‍ വിസമ്മതിച്ച് മത വികാരത്തേക്കാൾ വലുത് ജീവിക്കാനുള്ള അവകാശമെന്ന് നീരീക്ഷിച്ച് സുപ്രീംകോടതി.
മഹാമാരികാലത്ത് പ്രതീകാത്മക കൻവർ യാത്രയ്ക്ക് അനുമതി നൽകിയ നടപടി ഉത്തർപ്രദേശ് സർക്കാർ പുനഃപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് 16/07/2021 വെള്ളിയാഴ്ച സുപ്രിംകോടതിയുടെ നിരീക്ഷണം. 19/07/2021 തിങ്കളാഴ്ച കന്‍വാര്‍ യാത്രയില്‍ യു.പി സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നും നിർദ്ദേശം നൽകി.
“ഇത് എല്ലാവരേയും ആശങ്കപ്പെടുത്തുന്നു. രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും ജീവിക്കാനുള്ള അവകാശവും പരമപ്രധാനമാണ്. മതപരമോ അല്ലെങ്കിൽ മറ്റ് വികാരങ്ങളെല്ലാം പിന്നീടുള്ള കാര്യമാണ്” ജസ്റ്റിസ് നരിമാൻ പറഞ്ഞു.
കന്‍വാര്‍ യാത്ര നടത്താനുള്ള യു.പി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയിരുന്നു.