റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് ആപത്ത് വിളിച്ചുവരുത്തുന്നതിന് തുല്യം കേന്ദ്രം

July 10, 2021 - 11:48 am

ന്യൂഡല്‍ഹി: വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് ആപത്ത് വിളിച്ചുവരുത്തുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോവിഡിന്റെ രണ്ടാം തരംഗം പിന്‍വാങ്ങിത്തുടങ്ങിയ സംസ്ഥാനങ്ങളില്‍ ടൂറിസ്റ്റുകളുടെ ഒഴുക്ക് ആരംഭിച്ച സാഹചര്യത്തിലാണ് നിതി ആയോഗ് ആരോഗ്യവിഭാഗം വിദഗ്ധന്‍ ഡോ. വി.കെ. പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വായുവില്‍ കൂടിയും പടരുമെന്നിരിക്കെ വലിയ കരുതല്‍ വേണം. മാസ്‌കും സാമൂഹിക അകലവും മറക്കരുത്. ഉല്ലാസവേളയില്‍ അതൊക്കെ മറന്നാല്‍, രോഗപ്പകര്‍ച്ചയുടെ വ്യാപ്തി കൂടും. ഇതുവരെയുള്ള നേട്ടങ്ങള്‍ ഇല്ലാതാകും. അങ്ങനെയൊരു അശ്രദ്ധ അനുവദിക്കാനാകില്ലെന്നും ഡോ. പോള്‍ പറഞ്ഞു. മണാലിയിലെ ചെറുതെരുവില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയതിന്റെയും മസൂറിയില്‍ വെള്ളച്ചാട്ടത്തിനടുത്ത് നൂറുകണക്കിനു പേര്‍ നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.അത്തരം അശ്രദ്ധ അനുവദിക്കാനാകില്ലെന്നും ഡോ. പോള്‍ പറഞ്ഞു. അതൊക്കെ മറന്നാല്‍, രോഗപ്പകര്‍ച്ചയുടെ വ്യാപ്തി കൂടും. ഇതുവരെയുള്ള നേട്ടങ്ങള്‍ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *