റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: രാജ്യാന്തര വിപണികളിലെ വില്‍പ്പന സമ്മര്‍ദത്തില്‍ തളര്‍ന്ന് പ്രാദേശിക സൂചികകള്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 15,700ല്‍ താഴെയെത്തി. ആഗോളതലത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതും യൂറോപ്പിലടക്കം മൂന്നാം തരംഗമെന്നു വിലയിരുത്തപ്പെട്ടതും വിപണികള്‍ക്കു തിരിച്ചടിയായി. തുടക്കം മുതല്‍ വിപണികളില്‍ വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പും പ്രതിഫലിച്ചു.വാഹനം, ഐടി, ഊര്‍ജം, ബാങ്ക് തുടങ്ങിയ ഓഹരികളിലാണ് വില്‍പ്പന സമ്മര്‍ദം കടുത്തത്. സെന്‍സെക്‌സ് 182.75 പോയിന്റ് നഷ്ടത്തില്‍ 52,386.19ലും നിഫ്റ്റി 38.10 പോയിന്റ് താഴ്ന്ന് 15,689.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഓട്ടോ, ടി.സി.എസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കി. ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, അദാനി പോര്‍ട്‌സ്, ഭാരതി എയര്‍ടെല്‍, ജെ.എസ്.ഡബ്ല്യു. സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നിക്ഷേപകര്‍ക്ക് ആശ്വാസം പകര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *