റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാറ്ററിംഗ്‌ തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം . കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിന്‌ പോലീസ്‌ കേസെടുത്തു

July 7, 2021 - 9:27 am

കോഴിക്കോട്‌ : നടുറോഡില്‍ ബിവറേജ്‌ കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന്‌ മുമ്പില്‍ യുവാവും യുവതിയും പരസ്‌പരം വരണമാല്യം ചാര്‍ത്തി. പന്തീരങ്കാവ്‌ സ്വദേശി ധന്യയാണ്‌ വധു. വരന്‍ രാമനാട്ടുകര സ്വദേശി പ്രമോദ്‌. . കോഴിക്കോട്‌ എംപി എംകെ രാഘവനായിരുന്നു പ്രധാന സാക്ഷി. കോഴിക്കോട്‌ കാറ്ററിംഗ്‌ തൊഴിലാളികള്‍ നടത്തിയ വേറിട്ട സമരമായിരുന്നു അത്‌. പ്രതിഷേധത്തിന്‍റെ ഭാഗമായി സമരക്കാര്‍ പ്രതീകാത്മക വിവാഹ ചടങ്ങുകള്‍ നടത്തുകയാണെന്ന്‌ പിന്നീടാണ്‌ മനസിലായത്‌. ഏതായാലും കോവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്‌ പോലീസ്‌ കേസെടുത്തു. ആള്‍ക്കൂട്ടമുണ്ടാക്കിയതിനാണ്‌ കേസ്‌.

എരഞ്ഞിപ്പാലം ബൈപ്പാസിന്‌ സമീപം ബിവറേജസ്‌ കോര്‍പ്പറേഷന്‍ മദ്യശാലക്കുമുമ്പിലായിരുന്നു വിവാഹ വേദി . വഴിയരികിലെ വിവാഹം സത്യമാണെന്നാണ്‌ പലരും ധരിച്ചത്‌. മാലയിടലും ബൊക്കെ കൈമാറ്റവും കഴിഞ്ഞപ്പോഴാണ്‌ സംഗതി പ്രതീകാത്മക സമരമാണെന്ന്‌ അറിയുന്നത്‌. ഈ സമയം മദ്യഷാപ്പിന്‌ മുന്നില്‍ മദ്യം വാങ്ങാനായി 100ലേറെേേപ്പര്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു.

നൂറുപേരുടെ വിവാഹ സദ്യക്ക് അനുമതിയില്ല .അതിനാല്‍ വിവാഹ പ്രതിഷേധത്തിന്‌ പറ്റിയ വേദി ബിവറേജസിന്‌ മുന്നില്‍ തന്നെയെന്ന്‌ പ്രതിഷേധക്കാര്‍ പറഞ്ഞു. ഓഡിറ്റോറിയങ്ങളുടെ വലുപ്പത്തിനനുസരിച്ച്‌ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ വിവാഹ ചടങ്ങുകള്‍ക്ക് കാറ്ററിംഗ്‌ നടത്താന്‍ അനുമതി വേണമെന്നതാണ്‌ പ്രതിഷേധക്കാരുടെ ആവശ്യം . തൊഴിലാളികളെ ക്ഷേമ നിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത്‌ രണ്ടായിരത്തോളം കാറ്റരിംഗ്‌ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. രണ്ടുലക്ഷത്തോളം പേരാണ്‌ ഇവിടങ്ങളില്‍ പണിയെടുക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *