റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോപ്പ അമേരിക്ക : ചിലിക്ക് മീതെ പറന്ന ബ്രസീലും പരാഗ്വയെ തളച്ച പെറുവും സെമിയിൽ

July 3, 2021 - 9:22 am

32 ഫൗളുകളും ആറ് മഞ്ഞ കാർഡുകളും കണ്ട 03/07/2021 ശനിയാഴ്ച്ച പുലർച്ചെ 2:30ലെ ഒന്നാം ക്വാർട്ടർ ഫൈനലില് നിശ്‌ചിത സമയത്തിന് 3-3 ന് അവസാനിച്ച മത്സരത്തെ തുടർന്ന് പെനാൽറ്റിയിൽ പരാഗ്വേയെ 4-3ന് പരാജയപ്പെടുത്തി പെറു കോപ അമേരിക്ക സെമിയില്‍.

പത്താം മിനിറ്റിൽ ഗുസ്താവോ ഗോമസ് പരാഗ്വേയെ മുന്നിലെത്തിച്ചെങ്കിലും ഗിയാൻലൂക്ക ലപാഡുലയുടെ രണ്ട് ഗോളുകൾ പെറുവിന് മേൽക്കൈ നൽകി. ജൂനിയർ അലോൻസോ പരാഗ്വേയ്ക്ക് രണ്ടാം പകുതിയിൽ സമനില നേടി. യോഷിമർ യോട്ടൂണിന്റെ 80-ാം ഗോളിലൂടെ മുന്നിൽ കയറിയ പെറുവിന് എതിരെ പരാഗ്വേ അവസാന നിമിഷത്തിൽ ഗബ്രിയേൽ അവലോസ് വഴി സമനില പിടിച്ചു.

03/07/2021 ശനിയാഴ്ച്ച പുലർച്ചെ 5:30ലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ചിലെയന്‍ ഭീഷണി മറികടന്ന് കാനറികള്‍ സെമിയില്‍. ക്വാർട്ടറില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്‍റെ ജയം. പകരക്കാരനായെത്തി ഒരു മിനുറ്റിനുള്ളില്‍ പക്വേറ്റയുടെ വകയായിരുന്നു ബ്രസീലിന്‍റെ വിജയഗോള്‍. ഒപ്പമെത്താനുള്ള ചിലെയുടെ ശ്രമം 69-ാം മിനുറ്റില്‍ ബാറില്‍ തട്ടിത്തെറിച്ചു. ബോക്സിന് തൊട്ടുപുറത്തുനിന്ന് 75-ാം മിനുറ്റില്‍ ഫ്രീകിക്ക് ലഭിച്ചെങ്കിലും നെയ്മർക്ക് മുതലാക്കാനായില്ല. തൊട്ടുപിന്നാലെ മെനസെസിന്‍റെ മിന്നല്‍ ഷോട്ട് ബ്രസീലിയന്‍ ഗോളി എഡേഴ്സണ്‍ തടുത്തു. ശേഷവും ഇരു ടീമും ഗോളിന് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വല ചലിച്ചില്ല. 

ഗോള്‍രഹിതമായിരുന്നു ആദ്യപകുതി. ചിലെയാവട്ടെ ശക്തമായ ബ്രസീല്‍ ആക്രമണ നിരയ്ക്കെതിരെ വമ്പന്‍ പ്രതിരോധനിരയുമായാണ് കളത്തിലെത്തിയത്. ജെസ്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി 10 പേരുമായി കളിച്ചിട്ടും നിലവിലെ ജേതാക്കളെ മറികടക്കാന്‍ ചിലെയ്ക്ക് കഴിയാതെവന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *