റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടി: ജില്ലയില്‍ 2000 വീടുകള്‍ പൂര്‍ത്തീകരിക്കും

June 30, 2021 - 4:03 pm

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 2021 സെപ്റ്റംബര്‍ 15 നകം ജില്ലയില്‍ ലൈഫ് മിഷന്റെ 2000 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഭൂമിയുള്ള ഭവന രഹിതര്‍ ഉള്‍പ്പെടുന്ന രണ്ടാംഘട്ടം, മൂന്നാംഘട്ടത്തിലെ ഭൂരഹിതരുടെ പട്ടികയില്‍ നിന്ന് ഭൂമി ആര്‍ജ്ജിച്ചവര്‍, പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ എന്നീ വിഭാഗങ്ങളിലായാണ് ഭവനങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഇതിനോടകം 9306 വീടുകളും മൂന്നാംഘട്ടത്തില്‍ 659 വീടുകളും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അവശേഷിക്കുന്ന വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, സെക്രട്ടറി, ലൈഫ് നോഡല്‍ ഓഫീസര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി പ്രതിമാസ ലക്ഷ്യം നിശ്ചയിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതാണ്. ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. പ്രവീണ്‍ പദ്ധതി വിശദീകരണം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *