റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്‌ ആര്‍ടിസിയുടെ തലപ്പത്ത്‌ പ്രൊഫഷനുകള്‍മാത്രം മതിയെന്ന്‌ സര്‍ക്കാര്‍ തീരുമാനം

June 28, 2021 - 7:54 am

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ വന്‍ അഴിച്ചുപണി നടത്താന്‍ സര്‍ക്കാര്‍ തീരുമാനം, ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന്‌ രാഷ്ട്രീയക്കാരെ പൂര്‍ണമായി ഒഴിവാക്കാനും മികവുതെളിയിച്ച പ്രൊഫഷനുകള്‍ മാത്രം മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ബോര്‍ഡിനെ ലാഭകരമാക്കാനാണ്‌ പുതിയ തീരുമാനമെന്ന്‌ മന്ത്രി ആന്‍റണി രാജു പറഞ്ഞു

ആര്‍ ബലകൃഷ്‌ണപിളള ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ്‌ രാഷ്ട്രീയ നേതാക്കളെക്കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്‌. പിന്നീട്‌ എണ്ണം കൂട്ടുകയും ചെയ്‌തു. ഇപ്പോള്‍ 15 അംഗങ്ങളുളള ഡയറക്ടര്‍ ബോര്‍ഡില്‍ എട്ടുപേര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ നോമിനികളാണ്‌ ഇവരെ ഒഴിവാക്കി പ്രൊഫഷനുകള്‍ മാത്രം മതിയെന്ന്‌ സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.

സുശീല്‍കുമാര്‍ഖന്ന റിപ്പോര്‍ട്ടിലും ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നു. നഷ്ടം നികത്താന്‍ മറ്റ്‌ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്‍രെ ഭാഗമായി പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ കെഎസ്‌ ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്‌. എട്ട്‌ പെട്രോള്‍ പമ്പുകള്‍ ഓഗസ്റ്റ്‌ 15ന്‌ മുമ്പ്‌ തുടങ്ങും. ബസുകളില്‍ പ്രകൃതിവാതകം ഇന്ധനമാക്കുന്നതിനുളള നടപടികളും പുരോഗമിക്കുകയാണ്‌. ഇപ്പോള്‍ തുടങ്ങിയ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *