റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡെല്‍ഹി-ഹൗറ ദേശീയപാത നിശ്ചലമാക്കി യുവതിയുടെ റോഡുപരോധം

June 27, 2021 - 8:37 am

ധന്‍ബാദ്‌: നീതി നിഷേധിക്കപ്പെട്ട യുവതിയുടെ പ്രതീകരണം ചര്‍ച്ചയാവുന്നു. ഭര്‍ത്താവ്‌ വിവാഹമോചനം നല്‍കാതെ മറ്റൊരു വിവാഹം ചെയ്‌തപ്പോള്‍ പരാതിയുമായി യുവതി പോലീസ്‌ സ്‌റ്റേഷനിലെത്തിയെങ്കിലും നടപടി ഉണ്ടാകാഞ്ഞതിനെതുടര്‍ന്നാണ്‌ വേറിട്ട പ്രതിേേഷധവുമായി യുവതി രംഗത്തെത്തിയത്‌. ദേശീയപാത ഉപരോധിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഝാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ജാര്‍ഖണ്ഡ്‌ സ്വദേശിനിയായ പുഷ്‌പാദേവിയും ബന്ധുക്കളും ചേര്‍ന്നാണ് ദേശീയപാത ഉപരോധിച്ചത്‌. ജാര്‍ഖണ്ഡ്‌ മഹിളാ സമിതിയും റോഡുപരോധത്തില്‍ ഈ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. .

ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനത്തിനും, തനിക്ക്‌ വിവാഹമോചനം നല്‍കാതെ ഭര്‍ത്താവ്‌ രണ്ടാമത്‌ വിവാഹം ചെയ്യുന്നുവെന്നും കാണിച്ച്‌ പരാതിയുമായി പുഷ്‌പാദേവി പലവട്ടം പോലീസിനെ സമീപിച്ചിട്ടും നടപടി ഉണ്ടാവാതെ വന്ന സാഹചര്യത്തിലാണ്‌ ദേശീയപാത ഉപരോധത്തിലേക്ക നീങ്ങിയത്‌. വിവാഹത്തിന്‌ പിന്നാലെ ഭര്‍ത്താവ്‌ ഉമേഷ്‌ യാദവ്‌ പുഷ്‌പയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു. കൂടാതെ ഇയാള്‍ മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്യുകയും ചെയ്‌തു. ഇതേതുടര്‍ന്ന്‌ സാഹായം തേടി പുഷ്‌പാദേവി നിര്‍സാ പോലീസ്‌ സ്‌റ്റേഷനില്‍ നിരവധി തവണ എത്തിയെങ്കിലും പോലീസ്‌ പരാതി കേള്‍ക്കാന്‍പോലും തയ്യാറായില്ലന്ന്‌ പുഷ്‌പാദേവി ആരോപിക്കുന്നു. തുടര്‍ന്ന്‌ ഉന്നത അധികാരികളെ ഹിന്ദു വിവാഹ നിയമം ചൂണ്ടിക്കാണിച്ച്‌ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ്‌ പുഷ്‌പാദേവിയും കുടുംബവും കടുത്ത നടപടികളിലേക്ക്‌ കടന്നത്‌
.

ജിടി റോഡില്‍ നടത്തിയ പ്രതിഷേധം തിരക്കേറിയ ഡല്‍ഹി-ഹൗറാ ദേശീയപാതയില്‍ വരെ ഗതാഗതകുരുക്കിന്‌ കാരണമാവുകയായിരുന്നു. പശ്ചിമ ബംഗാളിലേക്ക്‌ പോവുകയായിരുന്ന നിരവധി ട്രക്കുകള്‍ അടക്കമുളളവയാണ്‌ ഗതാഗതകുരുക്കില്‍ കുടുങ്ങിയത്‌. ഇതോടെ അധികൃതരുടെ ഭാഗത്തുനിന്ന്‌ നടപടി ഉണ്ടായി പുഷ്‌പയുടെ പരാതിയില്‍ എഫ്‌ഐആെര്‍ രജിസറ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിക്കാന്‍ തീരുമാനമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *