റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ മാസ്‌ക് ധരിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഇടപാടുകാരനെ സുരക്ഷാ ജീവനക്കാരന്‍ വെടിവച്ചുവീഴ്ത്തി. പരുക്കേറ്റ ഇടപാടുകാരന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.അതേസമയം, മാസ്‌ക്കിനെച്ചൊല്ലിയുള്ള തര്‍ക്കമാണു വെടിവയ്പ്പില്‍ കലാശിച്ചതെന്നു ബാങ്ക് ജീവനക്കാര്‍ മൊഴിനല്‍കിയിട്ടുണ്ടെന്നും ഗാര്‍ഡിനെ കുടുതല്‍ ചോദ്യംചെയ്യുന്നതോടെ സംഭവത്തില്‍ വ്യക്തത വരുമെന്നും പോലീസ് അറിയിച്ചു. ഭാര്യയ്ക്കൊപ്പം ബാങ്കിലെത്തിയ രാജേഷ് കുമാറെന്ന റെയില്‍വേ ജീവനക്കാരനാണു വെടിയേറ്റത്. മാസ്‌ക് ധരിക്കാത്തതു കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അകത്തേക്കു കടത്തിവിടില്ലെന്നും സുരക്ഷാജീവനക്കാരന്‍ പറഞ്ഞു. ശേഷം മാസ്‌ക് ധരിച്ചെത്തിയ രാജേഷും സുരക്ഷാജീവനക്കാരനുമായി രൂക്ഷമായ വാദപ്രതിവാദം നടന്നു. ഇതിനുശേഷമാണു വെടിവയ്പ്പുണ്ടായത്. രാജേഷ് കുമാര്‍ വെടിയേറ്റ് തറയില്‍ വീണ് അരയ്ക്കുതാഴെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിറതോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നാണ് സുരക്ഷാ ജീവനക്കാരന്റെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *