റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒളിച്ചോടിയ ദമ്പതികള്‍ക്ക നേരെ വെടിവയ്പ്: 23കാരന്‍ കൊല്ലപ്പെട്ടു

June 25, 2021 - 9:42 am

ന്യൂഡല്‍ഹി: പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഒളിച്ചോടിയ ദമ്പതികള്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ യുവാവ് മരിച്ചു.ഡല്‍ഹി ദ്വാരകയിലെ അംബര്‍ഹായ് ഗ്രാമത്തിലാണ് 23കാരന്‍ കൊല്ലപ്പെട്ടത്. വെടിയേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു. ദുരഭിമാനക്കൊലയാണെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ഹരിയാനയിലെ സോണിപട്ടിലെ വിനയ് ദാഹിയയെയാണ് കൊലപ്പെടുത്തിയത്. ദാഹിയയ്ക്ക് നാലുതവണ വെടിയേറ്റ പരിക്കുകളാണുള്ളത്.ആറോ എഴോ പേരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് നിഗമനമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ (ദ്വാരക) സന്തോഷ് കുമാര്‍ മീണ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *