റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ നാല്​ ലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കാനാവില്ലെന്ന്​ കേന്ദ്രം

June 20, 2021 - 11:58 am

ന്യൂഡല്‍ഹി: കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ നാല്​ ലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കാനാവില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ്​ ഇതുസംബന്ധിച്ച സത്യവാങ്​മൂലം സമര്‍പ്പിച്ചത്​. സംസ്ഥാനങ്ങള്‍ക്കും നഷ്​ടപരിഹാരം നല്‍കാനാവില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 183 പേജുള്ള സത്യവാങ്​മൂലമാണ്​ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചത്​.


പ്രകൃതി ദുരന്തങ്ങള്‍ക്ക്​ മാത്രമാണ്​ ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നഷ്​ടപരിഹാരം നല്‍കുന്നത്​. പകര്‍ച്ചവ്യാധികള്‍ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​​ സാധാരണയായി നഷ്​ടപരിഹാരം നല്‍കാറില്ല. കോവിഡിന്​ മാത്രമായി ഇതില്‍ മാറ്റം വരുത്താനാവില്ലെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്​തമാക്കി.

സംസ്ഥാനങ്ങള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധി അനുഭവിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്​മൂലത്തില്‍ പറയുന്നു. ആരോഗ്യ ചെലവുകള്‍ വര്‍ധിച്ചു. ഇതിന്​ പുറമേ നികുതി വരുമാനവും കുറഞ്ഞു. ഈയൊരു സാഹചര്യത്തില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ച ആയിരക്കണക്കിന്​ പേരുടെ കുടുംബങ്ങള്‍ക്ക്​ നഷ്​ടപരിഹാരം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക്​ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *