റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നു. ഇന്നലെ ഡോളറിനെതിരേ ഒരു ശതമാനത്തോളം മൂല്യമിടിഞ്ഞ രൂപ ഒരിടവേളയ്ക്കുശേഷം വീണ്ടും 74ന് മുകളിലെത്തി. 74.08ലെത്തിയ രൂപ 76 പൈസ നഷ്ടത്തില്‍ 73.67ലാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസ്. കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് സമീപഭാവിയില്‍ തന്നെ പലിശ വര്‍ധിപ്പിക്കുമെന്നു വ്യക്തമാക്കിയതാണ് ഡോളറിനു തുണയായത്. ആറാഴ്ചയിലെ ഏറ്റവും മോശം നിലയാണിത്. ഡോളറിന്റെ മൂല്യം രണ്ടുമാസത്തെ ഉയര്‍ന്ന നിലയിലാണ്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ ഡോളറിനെതിരേ നഷ്ടം വരിച്ചതും രൂപയ്ക്കു തിരിച്ചടിയായി. കയറ്റുമതിക്കാരും വിദേശബാങ്കുകളും വിപണികളില്‍ ഡോളറിനായി നിലകൊണ്ടു.ഇന്ത്യന്‍ ഓഹരി സൂചികകള്‍ രണ്ടു ദിവസമായി നഷ്ടം തുടരുന്നതും രൂപയ്ക്കു വിനയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *