റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരംകൊളള അന്വേഷണസംഘം 16/06/21 വയനാട്ടില്‍

June 16, 2021 - 11:41 am

വയനാട്‌ /കൊച്ചി: റവന്യൂ ഉത്തരവിന്‍റെ മറവില്‍ സംസ്ഥാനത്ത്‌ നടന്ന മരം കൊളളയെക്കുറിച്ച്‌ അ്‌ന്വേഷിക്കുന്നക്രൈംബ്രാഞ്ച്‌ സംഘം 16/06/21 വയനാട്ടില്‍ എത്തും. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ്‌ വയനാട്ടിലെത്തുന്നത്‌. സംസ്ഥാനത്ത് ഏറ്റവും അധികം മരംകൊളള നടന്ന മുട്ടില്‍ സൗത്ത്‌ വില്ലേജിലെ വിവിധ ഇടങ്ങളില്‍ സംഘം സന്ദര്‍ശിക്കും. ഭൂവുടമകളായ കര്‍ഷകര്‍ ആദിവാസികള്‍ തുടങ്ങിയവരില്‍നിന്ന് വിവരങ്ങള്‍ ആരായും. വനം വിജിലന്‍സ്‌ അന്വേഷണവും പുരോഗമിക്കുകയാണ്‌.

ഇതിനിടെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ടുളള ഹര്‍ജി 16/06/21 ഹൈക്കോടതി പരിഗണിക്കും. ദില്ലി മലയാളിയാണ്‌ ഹ ര്‍ജി നല്‍കിയിരിക്കുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ കേസ്‌ അട്ടിമറിക്കപ്പെടുമെന്നാണ്‌ ഹര്‍ജിയിലെ പ്രധാന ആരോപണം. ഹര്‍ജിയില്‍ തീരുമാനം ഉണ്ടാവുന്നതുവരെയും വനംവകുപ്പുനടത്തുന്ന അന്വേഷണം നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *