റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈയിൽ കനത്ത മഴ; പാർക്ക് ചെയ്ത കാർ കുഴിയിൽ താഴുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി

June 14, 2021 - 12:52 am

മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നതിനിടെ, പാർക്ക് ചെയ്തിരുന്ന ഒരു കാർ പെട്ടെന്ന് രൂപം കൊണ്ട ഒരു കുഴിയിലെ വെളളത്തിൽ മുങ്ങുന്ന കാഴ്ച ഭീതിയും കൗതുകവുമുണർത്തുന്നതായി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മുംബൈയിലെ ഘട്കൂപർ പ്രദേശത്തെ ഒരു പാർപ്പിട സമുച്ചയത്തിന്റെ പാർക്കിംഗ് സ്ഥലത്താണ് ഞായറാഴ്ച(13/06/21) സംഭവം നടന്നതെന്ന് എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

വീഡിയോയിൽ, ഒരു കറുത്ത കാർ അതിവേഗം നിലത്തു താഴ്ന്നു പോകുകയും പൊടുന്നനെ ചെളി നിറഞ്ഞ ഒരു ജലാശയത്തിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്യുന്നത് കാണാം. അതിനടുത്ത് നിർത്തിയിട്ടിരുന്ന മറ്റ് രണ്ട് വാഹനങ്ങൾക്കും ഒന്നും സംഭവിച്ചില്ല.

എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *