റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീടിനുളളില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍

June 14, 2021 - 7:28 am

തൃശൂര്‍: തൃശൂര്‍ മനക്കോടിയിലെ വീട്ടില്‍ മൃദഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. സരോജനി രാമകൃഷ്‌ണന്‍(64) ആണ്‌ മരിച്ചത്‌. മൃതദേഹത്തിന്‌ നാലുദിവസത്തെ പഴക്കമുണ്ടെന്നാണ്‌ സൂചന. ദുര്‍ദന്ധത്തെ തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌

സരോജനിയും ഭത്താവും മാത്രമാണ്‌ വീട്ടില്‍ ഉണ്ടായിരുന്നത്‌. ഭര്‍ത്താവിന് മാനസികാസ്വാസ്ഥ്യം ഉളളയാളാണ്‌. മകന്‍ ജില്ലക്ക് പുറത്താണ്‌ ജോലിചെയ്യുന്നത്‌ .ആഴ്‌ചയില്‍ ഒരിക്കല്‍ മാത്രമേ വീട്ടില്‍ വരാറുളളു. അതുകൊണ്ടാണ്‌ മരണം പുറത്തറിയാതിരുന്നത്‌. . ഇവര്‍ വാടകയ്‌ക്ക താമസിച്ചിരുന്നവരായിരുന്നതിനാല്‍ അയല്‍ക്കാരുമായി അധികം ബന്ധം സൂക്ഷിച്ചിരുന്നില്ല.

10/06/21 വ്യാഴാഴ്‌ചയാണ്‌ മരണം നടന്നതെന്ന കരുതുന്നു. മരണ കാരണം വ്യക്തമല്ല. പോലീസ്‌ സ്ഥലത്തെത്തി ഇന്‍ക്വസറ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *