റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും; കനത്ത സുരക്ഷയൊരുക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം

June 12, 2021 - 12:17 pm

കൊച്ചി: പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും. അഗത്തിയിലെത്തുന്ന പ്രഫുൽ പട്ടേൽ വിവിധ ദ്വീപുകൾ സന്ദർശിക്കും. 16 മുതൽ 23 വരെ ലക്ഷദ്വീപിൽ തങ്ങുമെന്നാണ് വിവരം. പ്രഫുൽ പട്ടേൽ വരുന്ന ദിവസങ്ങളിൽ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ സുരക്ഷ ശക്തമാക്കാൻ ദ്വീപിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ലക്ഷദ്വീപിലെ നിയമ പരിഷ്കാരങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രഫുൽ പട്ടേൽ ദ്വീപിലെത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ചാനൽ ചർച്ചയിൽ നടത്തിയ പ്രയോഗത്തിനെതിരെ ദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *