ലക്ഷദ്വീപ് പ്രതിഷേധത്തിന്റെ മുഖമായി ഐഷ സുൽത്താന

കവരത്തി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്കാര നടപടികൾക്കെതിരെ ലക്ഷദ്വീപിൽ നടന്നു വരുന്ന പ്രതിഷേധ സമരങ്ങളുടെ മുഖമാകുകയാണ് നടിയും മോഡലും സിനിമാ സംവിധായികയുമായ ഐഷ സുൽത്താന.

ലക്ഷദ്വീപിലെ പ്രതിഷേധങ്ങളുടെ ശബ്ദമായി ചാനൽ ചർച്ചകളിൽ നിറഞ്ഞ ഐഷ സുൽത്താന സംഘ പരിവാർ കേന്ദ്രങ്ങളിൽ നിന്നും ശക്തമായ എതിർപ്പാണ് നേരിടുന്നത്. അതിന്റെ തുടർചയാണ് ഇപ്പോൾ എടുത്തിരിക്കുന്ന രാജ്യദ്രോഹക്കേസ്.

ഒരു മലയാളം വാർത്താ ചാനലിലെ ചർച്ചയ്ക്കിടെ കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്തുന്ന ജൈവായുധം” എന്നാണ് പ്രഫുൽ പട്ടേലിനെ ഐഷ വിശേഷിപ്പിച്ചത്. ഈ പരാമർശമാണ് കേസിലേക്ക് നയിച്ചത്.

ലക്ഷദ്വീപ് സ്വദേശിയായ ഐഷാ സുൽത്താന മലയാള സിനിമയായ ‘കെട്ടിയോളാണു എന്റേ മലാക്ക’ യുടെ സെറ്റുകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 2020 ൽ സ്വതന്ത്ര മലയാള ചിത്രമായ ‘ഫ്ലഷ്’ എന്ന ചിത്രത്തിലൂടെയാണ് അവർ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

Share
അഭിപ്രായം എഴുതാം