റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുസ്ലീം വിരോധം: കാനഡയില്‍ നാലംഗ കുടംബത്തെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി

June 8, 2021 - 11:33 am

ഒട്ടാവ: മുസ്ലീം വിരോധത്തെ തുടര്‍ന്ന് 20കാരന്‍ കാനഡയില്‍ നാലംഗ കുടംബത്തെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി. ലണ്ടന്‍ ഒന്റാറിയോയിലാണ് ആക്രമണം. ഒന്‍പത് വയസുള്ള ഒരു കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നഥാനിയല്‍ വെല്‍റ്റ്മാന്‍ (20) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്്തു.ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. അതിവേഗത്തിലെത്തിയ ട്രെക്ക് കുടുംബത്തിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് യുവാവ് ആക്രമണം നടത്തിയത്. കുടുംബം എല്ലാ ദിവസവും വീടിന് പുറത്തെത്തുമായിരുന്നുവെന്ന് ഒരു സമീപവാസി വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുന്‍കൂട്ടി മനസിലാക്കിയാണ് പ്രതി ആക്രമണം നടത്തിയത്. പാകിസ്ഥാനില്‍ നിന്നും 14 വര്‍ഷം മുന്‍പാണ് കുടുംബം കാനഡയിലേക്ക് കുടിയേറിയതെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെതിരെ കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി. പ്രതിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയേക്കുമെന്ന സൂചന പോലീസ് നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *