പണിമൂല ദേവീ ക്ഷേത്രപറമ്പില്‍ നക്ഷത്ര വനത്തിന്‌ തുടക്കം കുറിച്ചു

പോത്തന്‍കോട്‌: പോത്തന്‍കോട്‌ പണിമൂല ദേവീക്ഷേത്ര ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ ക്ഷേത്ര പറമ്പില്‍ ഒരുക്കിയ നക്ഷത്ര വനം പേരാലിന്റെ തൈ നട്ടുകൊണ്ട്‌ മന്ത്രി ജിആര്‍ അനില്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രകൃതിയെ സംരക്ഷിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണെന്ന അവബോധം ഉള്‍ക്കൊണ്ട്‌ ക്ഷേത്രങ്ങളോടനുബന്ധിച്ച്‌ നക്ഷത്ര വനം പോലുളള പദ്ധതികള്‍ രൂപം നല്‍കുന്നത്‌ പഴയകാല പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കാനും വരും തലമുറക്ക്‌ അറിവുപകരാനും ഉപകരിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. കാഞ്ഞിരം മുതല്‍ ഇലിപ്പവരെ 27 നാളുകള്‍ സൂചിപ്പിക്കുന്ന വൃക്ഷങ്ങളും, രാശി വൃക്ഷങ്ങളും, നവഗ്രഹ വൃക്ഷങ്ങളും, ഒരുക്കുമെന്ന ചടങ്ങില്‍ അദ്ധ്യക്ഷനായിരു്‌ന്ന ക്ഷേത്ര ട്രസ്റ്റ്‌ സെക്രട്ടറി ആര്‍ ശിവന്‍കുട്ടിനായര്‍ പറഞ്ഞു.

പോത്തന്‍കോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.ആര്‍.അനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം ഉന്നൈസ, കവിരാജന്‍, ബ്ലോക്ക്‌ അംഗങ്ങളായ അനില്‍കുമാര്‍, അനിതാകുമാരി, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ് അനിത ടീച്ചര്‍, പഞ്ചായത്ത്‌ സെക്രട്ടറി സുനില്‍ അബ്ബാസ്‌, വാര്‍ഡ്‌ അംഗങ്ങളായ ഷീജ,ദിലീപ്‌, മുന്‍ അംഗങ്ങലായ എംബാലമുരളി ,പണിമൂല ഹരി, ക്ഷേത്ര ട്രസ്റ്റ്‌ പ്രസിഡന്റ് ഗോപി മോഹന്‍ നായര്‍, വൈസ്‌ പ്രസിഡന്റ്‌ നാരായണന്‍ നായര്‍, ട്രഷറാര്‍ മണികണ്‌ഠന്‍നായര്‍ ,വിക്രമന്‍ നായര്‍, ബാലഗോപാല്‍,സുധന്‍ എസ്‌ നായര്‍,പണിമൂലഭാസി ലതീഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം