കോവിഡിനെതിരെ നിര്‍ണായക സേവനവുമായി ഡിആര്‍ഡിഒ

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ്‌ ഡിആര്‍ഡിഒ രാജ്യത്ത്‌ കാഴ്‌ചവെക്കുന്നത്‌. കോവിഡ്‌ രോഗം എളുപ്പത്തില്‍ ഭേതമാകാന്‍ സഹായിക്കുന്ന 2 ഡിജി മരുന്ന്‌, ഓക്‌സിജന്‍ വിതരണ സംവിധാനം, നിര്‍മ്മിതി ബുദ്ധി പ്രയോഗിച്ച്‌ കോവിഡ്‌ രോഗം കണ്ടെത്തല്‍, തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ്‌ ഡിആര്‍ഡിഒ ചെയ്യുന്നത്‌.

ഡല്‍ഹി,അഹമ്മദാബാദ്‌,ലക്‌നൗ,വാരണാസി ,ഗാന്ധിനഗര്‍,ഹല്‍ദ്വാനി ,ഋഷികേശ്‌, ജമ്മു,ശ്രീനഗര്‍ തുടങ്ങി കോവിഡ്‌ വ്യാപനം രൂക്ഷമായ 9 സ്ഥലങ്ങളില്‍ ഡിആര്‍ഡിഓ താല്‍കാലിക ആശുപത്രികള്‍ തയ്യാറാക്കി. പാനിപ്പത്തില്‍ അടുത്ത ആശുപത്രി ഉടന്‍ സജ്ജ്‌മാകും.

ഡിആര്‍ഡിഓയ്‌ക്ക കീഴിലെ ഐഎന്‍എംഎസ്‌ ലാബും മരുന്നുകമ്പനിയായ ഡോ റെഡ്ഡീസ്‌ ലബോറട്ടറിയും ചേര്‍ന്നാണ്‌ 2ഡിജി(2deoxy-D-glucose) മരുന്ന്‌ കണ്ടെത്തിയത്‌. ഈ മരുന്ന്‌ കോവിഡ്‌ രോഗികള്‍ക്ക്‌ നല്‍കാന്‍ ഡ്രഗ്‌ കണ്‍ട്രോളര്‍ ഓഫ്‌ ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്‌. ഡിആര്‍ഡിഒയ്‌ക്ക്‌ കീഴിലെ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ആന്‍റ് റോബോട്ടിക്‌സ്‌ (CAIR) കോവിഡ്‌ രോഗം എളുപ്പത്തില്‍ കണ്ടെത്താനുളളമാര്‍ഗവും ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌.

കോവിഡ്‌ രോഗം സംശയിക്കുന്നവരുടെ നെഞ്ചിന്റെ എക്‌സ്‌റേകള്‍ പരിശോധിച്ചാണ്‌ എഐ രോഗം സ്ഥിരീകരിക്കുന്നത്‌. ആര്‍ടിപിസിആര്‍ പോലുളള പരിശോധനകളുടെ ഫലം ലഭിക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെങ്കില്‍ നിര്‍മ്മിത ബുദ്ധി നിമിഷങ്ങള്‍ക്കകം കോവിഡ്‌ സ്ഥിരീകരിക്കും. കോവിഡ്‌ രോഗി കാര്യമായ ലക്ഷണങ്ങള്‍ കാണിക്കുന്നതിനും മുമ്പ്‌ രോഗം സ്ഥിരീകരിക്കാനാവുമെന്നതാണ്‌ ഈ രീതിയുടെ പ്രത്യേകത 96.73 ശതമാനം കൃത്യത ഈ പരിശോധനാ രീതിക്കുണ്ടെന്നും ഡിആര്‍ഡിഒ പറയുന്നു.

Share
അഭിപ്രായം എഴുതാം